ചലച്ചിത്ര വൈദഗ്ധ്യ ശിൽപശാലയിലേക്ക് അപേക്ഷിക്കാം

Cinema Trivandrum

തിരുവനന്തപുരം – ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രാഥമിക അറിവ് പകരുന്നതിന് ശിൽപശാല. യുവജനക്ഷേമ ബോർഡ് ചെറുപ്പക്കാർക്കായി സംഘടിപ്പിക്കുന്ന ശിൽപശാലയിൽ തിരക്കഥാ രചന മുതൽ തിയേറ്റർ റിലീസ് വരെയുള്ള മേഖലകളിലെ വിദഗ്ധരാണ് ക്ലാസ്‌നയിക്കുക. സിനിമയുടെ പ്രൊഡക്ഷൻ, പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മേഖലകളിൽപെട്ട തിരക്കഥാനിർമ്മാണം, സംവിധാനം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീതസംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷൻ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ് ഫോമുകൾ, പിച്ച് ഡെക്ക് നിർമ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ

ത്രിദിന പരിപാടിയുടെ ഭാഗമാകാൻ സ്വന്തമായി തയ്യാറാക്കിയ ഷോർട്ട് ഫിലിം/ഡോക്യുമെന്ററി/ആൽബം/മ്യൂസിക് വീഡിയോ/പരസ്യചിത്രം/റീൽസ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ (ദൈർഘ്യം അരമണിക്കൂറിൽ താഴെയാകണം; ഫോർമാറ്റ് MP4) ലിങ്ക് filmworkshop01@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.. യൂ ട്യൂബ് വീഡിയോ, ഗൂഗിൾ ഡ്രൈവ് ലിങ്കുകൾ വഴി അയക്കാം. സംവിധാനത്തിന് പുറമെ മറ്റേതെങ്കിലും രീതിയിൽ ഈ പരിപാടിയുടെ ഭാഗമായവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി: 18 -35. ഫോൺ നമ്പർ, വിലാസം ഉൾപ്പെടുത്തിയ ബയോഡേറ്റയും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ആധാർ/വോട്ടർ ഐ.ഡി) നൽകണം. അവസാന തീയതി ഒക്‌ടോബർ അഞ്ച്. ഫോൺ 0471-2733602

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *