പത്തനംതിട്ട – കവി വാഴമുട്ടം മോഹനന്റെ രണ്ടു ലഘു കൃതികളുടെ പ്രകാശനം ഇന്നലെ പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു. ദേശത്തുടിയുടെയും പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രൊഫ. ടി.കെ.ജി നായർ അദ്ധ്യക്ഷനായിരുന്നു. ശ്വാനസാന്ത്വം എന്ന ലഘുകാവ്യം ബോബി എബ്രഹാം, എബ്രഹാം തടിയൂരിനും , ഇംഗ്ലീഷ് – ഒരു വ്യവസ്ഥാപിത ശബ്ദ പാഠം വിനോദ് ഇളകൊള്ളൂർ ജി.വിശാഖന് നൽകിയും പ്രകാശനം ചെയ്തു. ഉണ്ണികൃഷ്ണൻ പൂഴിക്കാടും എസ്.ഹരികുമാറും പുസ്തകാവതരണങ്ങൾ നടത്തി. ബിജു കുര്യൻ, പ്രീത് ചന്ദനപ്പള്ളി, എം.എസ്. മധു ,സജയൻ ഓമല്ലൂർ, റജി മലയാലപ്പുഴ, ശ്രീജ. എസ്. കോലത്ത്, ജയിൻ അങ്ങാടിക്കൽ, രാജേഷ് ഓമല്ലൂർ, സജു പ്രസക്തി എന്നിവർ സംസാരിച്ചു. തുടർന്ന് ദേശത്തുടി നിർമ്മിച്ച കടമ്മനിട്ട വാസുദേവൻ പിള്ളയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

