കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവ്

Pathanamthitta Politics

കോന്നി – കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവായി . പഞ്ചായത്തിലെ ക്രമക്കേടുകൾക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി, യുഡിഎഫ് സംയുക്തമായി നൽകിയ പരാതിയിലാണ് ഈ നടപടി. 2023-24 സാമ്പത്തിക വർഷം മെയ്ന്റൻസ് ഗ്രാന്റ് വാർഡുകളിൽ അനുവദിച്ചതിൽ വിവേചനമുള്ളതായി ആരോപണം ഉയർന്നിരുന്നു.

എൽ.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ തുക അനുവദിക്കുകയും മറ്റുള്ള അംഗങ്ങളുടെ വാർഡുകൾ തീർത്തും അവഗണിച്ചുവെന്നുമായിരുന്നു പരാതി. പഞ്ചായത്തിലെ മറ്റ് പദ്ധതികളിലെ ക്രമക്കേടും അനാസ്ഥയും അടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി പരാതി നൽകിയത്. പ്രതിപക്ഷ ജനപ്രതിനിധികളിൽ ബി.ജെ.പി ക്ക്‌ വേണ്ടി പി.എസ് അരുൺ, യു.ഡി.എഫ് ന് വേണ്ടി എസ്.പി സജൻ എന്നിവരാണ് ഹർജിക്കാർ…

ഓംബുഡ്‌സ്മാൻ വാദം കേൾക്കുകയും മിനിട്‌സുകളിലടക്കം ക്രമക്കേടുകൾ നടന്നതായി നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുള്ളത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *