പന്തളദേശം റസിഡൻസ് അസോസിയേഷൻ “ഓണാഘോഷം 2023 ” ആഘോഷിച്ചു

Pathanamthitta
Print Friendly, PDF & Email

പന്തളം : പന്തളദേശം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം 2023 വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു . രാവിലെ എട്ടുമണിക്ക് അധ്യക്ഷൻ എൻ വി രാധാക്യഷ്ണൻ നായർ പതാക ഉയർത്തി .തുടർന്ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. തുടർന്ന് വിവിധ കലാകായിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി . കുട്ടികളുടെയും മുതിർന്നവരുടെയും പ്രത്യേകം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. . പ്രസിഡൻറ് എൻ വി രാധാക്യഷ്ണൻ നായർ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ സെക്രട്ടറി ആർ വിഷ്ണു രാജ് സ്വാഗതം ആശംസിച്ചു .
നഗരസഭ കൗൺസിലർ

രശ്മി രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പന്തളം മഹേഷ് മുഖ്യതിഥി ആയിരുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാബു ഡാനിയേലിനെ ആദരിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും, പത്താം ക്ലാസ് , +2 വരെ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷനിലെ കുട്ടികൾക്ക് മെമെന്റോയും ക്യാഷ് പ്രൈസും നൽകി. പായസമേളയിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.

അസോസിയേഷൻ ഭാരവാഹികളായ സാബു സി ജോൺ, സക്കറിയ വർഗീസ്, വി രാജേന്ദ്രൻ , രാമചന്ദ്രൻ നായർ, രാജശേഖരൻ നായർ, രവീന്ദ്രൻ , ലാലു സോമശേഖരൻ നായർ, ഗീതാ ശശി, ഷീബാ ഡെന്നി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *