മെഴുവേലി ഐടിഐയിൽ സീറ്റ് ഒഴിവ്
ഗവ: ഐ .ടി. ഐ (വനിത) മെഴുവേലിയിൽ എൻസിവിടി സ്‌കീം പ്രകാരം ആഗസ്റ്റിൽ ആരംഭിച്ച ഡ്രാഫ്റ്റ്സ്മാൻ സിവിൽ , ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി സെപ്റ്റംബർ 23 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റ് , ടിസി ,ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. പ്രായപരിധി ഇല്ല.ഫോൺ: 0468-2259952 , 8281217506 , 9995686848
സ്വയംതൊഴിൽ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന കേക്ക്, ഐസ്‌ക്രീം എന്നിവയുടെ ആറു ദിവസത്തെ ക്ലാസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 8330010232, 04682270243 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യുക.
മുട്ടകോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുളള ഒരു ദിവസം പ്രായമായ ബിവി-380 ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുളളവർ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ 9495000915, 9495000921 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
കെൽട്രോൺ അഡ്മിഷൻ
മല്ലപ്പളളി കെൽട്രോൺ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻമാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു. ഫോൺ : 0469 2961525, 8078140525.
What do you feel about this post?
Like
Love
Happy
Haha
Sad

