വിദേശത്തേക്ക് പോകാനിരുന്ന കുമ്പനാട്ടുകാരൻ അദ്ധ്യാപകൻ ആറാട്ടുപുഴ പാലത്തിലുണ്ടായ അപകടത്തിൽ മരണപ്പെട്ടു .

Kerala Pathanamthitta

കുമ്പനാട് – ആറാട്ടുപുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞ് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഐഇഎൽടിഎസ് അദ്ധ്യാപകൻ മരണപ്പെട്ടു. കുമ്പനാട് വെള്ളിക്കര മാമണത്ത് എം.സി.സാമുവേലിന്റെ മകൻ ജിതിൻ സാമുവേൽ (26 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്.

വിദേശത്തേക്ക് പോകാൻ മെഡിക്കൽ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കരുനാഗപ്പള്ളിയിൽ പോയി മടങ്ങും വഴിയാണ് അപകടം. ട്രെയിനിൽ ചെങ്ങന്നൂരിൽ വന്നിറങ്ങിയപ്പോൾ കുമ്പനാടിനും കോഴഞ്ചേരിക്കും ബസ് ഉണ്ടായിരുന്നില്ല. സുഹൃത്ത് കുമ്പനാട് കടപ്ര സ്വദേശി എൻസൺ ജോർജിനെ വിളിച്ചു വരുത്തി ആ ബൈക്കിലാണ് മടങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എൻസനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രത്രി അപകടം നടന്ന് ഇരുവരും റോഡിൽ വളരെനേരം കിടന്നിട്ടും അതു വഴി വന്ന വാഹനങ്ങൾ ഒന്നും നിർത്തിയില്ല. പിന്നാലെ എത്തിയ ചെങ്ങന്നൂർ അഗ്‌നിശമന നിലയത്തിലെ വാഹനമാണ് ഇവരെ ആശുപതിയിൽ എത്തിച്ചത്.അ പ്പോഴേക്കും ജിതിൻ മരണപ്പെട്ടിരുന്നു.
മാതാവ്: ജിജി. സഹോദരൻ:: ജസ്റ്റിൻ. സംസ്‌കാരം ശനി ഉച്ചക്ക് ഒന്നിന് ഇരവിപേരൂർ കമ്പനിമല ഫിലാഡൽഫിയ ചർച്ച്
സെമിത്തേരിയിൽ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *