കൺസ്യൂമർഫെഡ് ഓണം വിപണി ആരംഭിച്ചു

Pathanamthitta

തിരുവല്ല – സംസ്ഥാന സഹകരണ കൺസ്യൂമർഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും ചുമതലയിൽ ജില്ലയിൽ 92 വിൽപ്പന ക്രേന്ദങ്ങൾ ആരംഭിച്ചു. കവിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓണം വിപണി ജില്ലാതല ഉദ്ഘാടനം അഡ്വ. മാത്യു.ടി തോമസ് എംഎൽഎ നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ആദ്യ വിൽപ്പന നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. രജിത്ത് കുമാർ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ടി.ഡി ജയശ്രീ, സർക്കിൾ സഹകരണ യൂണിയൻ മെമ്പർ പി.എസ്. റജി തുടങ്ങിയവർ പങ്കെടുത്തു.

കൺസ്യൂമർഫെഡിന്റെ ജില്ലയിലെ 12 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന 80 വിൽപ്പന കേന്ദ്രങ്ങൾ വഴിയും 13 ഇനം സബ്സിഡി സാധനങ്ങളും, ഓപ്പൺ മാർക്കറ്റിനേക്കാൾ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് വിൽപ്പന നടത്തുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *