കോഴി ഇറച്ചി വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം മോഷ്ടിച്ച മെഴുവേലിക്കാരൻ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി: ഇറച്ചി വാങ്ങാനെന്ന വ്യാജേനെ കോഴിക്കടയിലെത്തി ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോൾ മേശവലിപ്പിൽ നിന്ന് 19,500 രൂപ മോഷ്ടിച്ചു കടന്ന കേസിൽ യുവാവ് അറസ്റ്റിൽ. സമാന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഇയാളെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് കീഴ്‌വായ്പൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മെഴുവേലി ഇലവുംതിട്ട പ്ലാംതോട്ടത്തിൽ റിനു റോയി(30) യാണ് പിടിയിലായത്.

മൂന്നിന് മല്ലപ്പള്ളി ഹാപ്പി മീറ്റ് ലാൻഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. റിനു സ്‌കൂട്ടറിലെത്തിയാണ് കോഴിക്കടയിൽ നിന്നും പണം അപഹരിച്ചു കടന്നത്. പിന്നീട് സമാനരീതിയിലുള്ള കുറ്റകൃത്യം നടത്തിയതിനെ തുടർന്നു കുറത്തികാട് പോലീസ് സ്‌റ്റേഷനിൽ ഇയാൾ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു.

നാലിന് കീഴ്‌വായ്പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്ഥലത്തെ സി സിടിവി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. പ്രതി വന്ന വാഹനത്തെപ്പറ്റി സൂചന ലഭിച്ചതു പ്രകാരം പ്രതിയെ തിരിച്ചറിഞ്ഞു. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതി കസ്റ്റഡിയിൽ വിട്ടു കൊടുത്ത ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ വേറെയും മോഷണം നടത്തിയിയിട്ടുണ്ടോ എന്നറിയുന്നതിനും മോഷ്ടിച്ച പണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. കീഴ്‌വായ്പ്പൂർ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *