വീട്ടിൽക്കയറി വയോധികയെ വെട്ടി ; അക്രമികൾ അറസ്റ്റിൽ

Crime
Print Friendly, PDF & Email

തിരുവല്ല: അതിക്രമിച്ച് വീട്ടില്‍ കയറി വയോധികയെ വെട്ടിപ്പരുക്കേല്‍പ്പിച്ചുവെന്ന പരാതിയല്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. കല്ലുങ്കല്‍ മംഗല പറമ്പില്‍ കൃപാലയത്തില്‍ ശോശാമ്മ ഫിലിപ്പി(67)ന്റെ വീട്ടില്‍ അതിക്രമം നടത്തിയ കല്ലുങ്കല്‍ തൈപ്പറമ്പില്‍ വീട്ടില്‍ റോബിന്‍ (19), പൊടിയാടി കോയപ്പള്ളി വീട്ടില്‍ മനു (30) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ പിടിയിലായത്.

കഴിഞ്ഞ് ഏഴിന് രാത്രി പത്തു മണിയോടെയാണ് ആറംഗസംഘം വീട് കയറി ആക്രമണം നടത്തി ശോശാമ്മയെയും മകനെയും അതിക്രൂരമായി മര്‍ദ്ദിച്ചത്. ശോശാമ്മയെ വെട്ടി പരുക്ക് ഏല്‍പ്പിക്കുകയും ചെയ്തു. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങള്‍ ശോശാമ്മയുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശോശാമ്മയുടെ പരാതിയിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ടു പ്രതികളെ പിടി കൂടിയത്. കേസില്‍ നാല് പ്രതികള്‍ കൂടി പിടിയിലാവാന്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *