മല്ലപ്പള്ളി – ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിലെ തുരുത്തിക്കാട് തുണ്ടിയംകുളം അംഗനവാടിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസും പോഷകവിഭവങ്ങളുടെ പ്രദർശനവും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ് ഉദ്ഘാടനം ചെയ്തു,ആശ വർക്കർ ശ്രീമതി ജെസി ബാബു ബോധവല്ക്കരണ ക്ളാസ് നയിച്ചു, ശ്രീമതി ദീപ്തി ലാജി, ശ്രീമതി നിർമ്മല ചന്ദ്രബാബു എന്നിവരും പ്രസംഗിച്ചു


