റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ദിരം വാണിയംപറമ്പില്‍ പടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ക്ക് പരുക്കേറ്റു. പഴവങ്ങാടി മുക്കാലുമണ്‍ പനച്ചിമൂട്ടില്‍ ജെബിന്‍, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ നിന്ന് വന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു പേരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. അഭിലാഷിനെയും റിജോയെയും വിദഗ്ധ ചികിത്സക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ശക്തമായ മഴയെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് ബ്രേക്ക് കിട്ടാതെ വന്നതാണ് പരസ്പരവും തുടര്‍ന്ന് സമീപത്തെ മതിലിലും ഇടിക്കാന്‍ കാരണമായത്. റാന്നി പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

