വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കി

Pathanamthitta

പത്തനംതിട്ട – കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉള്ള അതിക്രമങ്ങളെ തടയുന്നതിനും സ്ത്രീസൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുന്നതിനുമായി സിഡിഎസുകളുടെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കായി സുദൃഡ് ഏകദിന ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചൂ. പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷത വഹിച്ചു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ, ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ, ജില്ലാ ദുരന്ത നിവാരണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍, ദേശീയ ദുരന്ത നിവാരണസേന ഇന്‍സ്‌പെക്ടര്‍ ജി. പ്രശാന്ത്, ചീനാദ്, കുടുംബശ്രീ എ.ഡി.എം.സി ടി. ഇന്ദു എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിലെ സിഡിഎസ്തല വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ പരിശീലനം നല്‍കി. അഡീഷണല്‍ ജില്ലാ പോലീസ് മേധാവി പ്രദീപ് കുമാര്‍ പോലീസ് സംവിധാനവും പൊതുജനങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *