വിവാദ ഫേസ്‌ബുക്ക് ലൈവിട്ട നടൻ വിനായകന്റെ വീട്ടിൽക്കയറി ആക്രമണം

Kerala Eranakulam

കൊച്ചി∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത് സംബന്ധിച്ചു ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ നടൻ വിനായകന്റെ വീട്ടിൽക്കയറി ആക്രമണം. കലൂർ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. പ്രവർത്തകൻ വിനായകന്റെ ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസും ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. സംഭവത്തിൽ വിനായകന്റെ കുടുംബം പൊലീസിൽ പരാതി നൽകുമെന്നു അറിയുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *