ആദരാഞ്ജലികൾ അർപ്പിച്ചു മടങ്ങിയ ഐഎൻടിയുസി നേതാവ് റാന്നിയിൽ വാഹനാപകടത്തിൽ മരിച്ചു

Kerala Pathanamthitta

റാന്നി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു മടങ്ങിയ ഐഎൻടിയുസി നേതാവ് വാഹനാപകടത്തിൽ മരിച്ചു. കുമളി അട്ടപ്പള്ളം കാവുങ്കൽ സി.വി വർഗീസ് (56) ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മക്കപ്പുഴയ്ക്കു സമീപം ബുധൻ പുലർച്ചെ മൂന്നരയോടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഈ സമയം വർഗീസിന് ഹൃദയാഘാതം ഉണ്ടായി.

തുടർന്ന് കോഴഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസ് വൈകിട്ട് അഞ്ചോടെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പ്രസാദ് മാണി, ബിേനായ് നടുപ്പറമ്പിൽ എന്നിവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *