ധോണിക്ക് വീട്ടിൽ ബൈക്ക് ഷോറൂം ഉണ്ടോ ?

Sports
Print Friendly, PDF & Email

ബിഹാർ – ക്രിക്കറ്റർ എം എസ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൌസ് കണ്ടാൽ ഞെട്ടും . ഇവിടെത്തെ ധോണിയുടെ ബൈക്ക് ശേഖരം കണ്ടു വെങ്കിടേഷ് പ്രസാദ് അടക്കമുള്ള സുഹൃത്തുക്കൾ ഞെട്ടിയിരിക്കുകയാണ്. ധോണിയുടെ ശേഖരത്തിൽ നിറയെ ബൈക്കുകളും വിന്റേജ് കാറുകളും.

“ഒരു വ്യക്തിയിൽ ഞാൻ കണ്ട ഏറ്റവും ക്രേസിയായിട്ടുള്ള പാഷനാണിത്. എന്തൊരു കളക്ഷനാണ്. ഇത് അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിലുള്ള ബൈക്കുകളുടേയും കാറുകളുടേയും ശേഖരമാണ്. എന്നെ ഇത് ശെരിക്കും ഞെട്ടിച്ചുകളഞ്ഞു,” ധോണിയുടെ ഫാംഹൌസ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വെങ്കിടേഷ് ട്വിറ്ററിൽ കുറിച്ചു.

ധോണിയുടെ ശേഖരത്തെക്കുറിച്ച് വർണിക്കാൻ വാക്കുകളില്ലെന്നാണ് വെങ്കിടേഷിനൊപ്പമെത്തിയ മുൻ ഇന്ത്യൻ സെലക്ടർ സുനിൽ ജോഷി പറഞ്ഞത്. “ഇതൊരു ബൈക്ക് ഷോറൂം തന്നെ. ബൈക്കുകളോട് ഇത്രയം ഭ്രാന്തില്ലെങ്കിൽ ഇങ്ങനെയൊന്ന് സാധ്യമല്ല,” പ്രസാദ് കൂട്ടിച്ചേർത്തു. ശെരിക്കും ഭ്രാന്ത് തന്നെയാണെന്ന് ധോണിയുടെ ഭാര്യ സാക്ഷി പറയുന്നതും വീഡിയോയിൽ കേൾക്കാം.

പിന്നാലെ സാക്ഷിയുടെ ചോദ്യം ധോണിയെ തേടിയെത്തി. “എന്തിനാണ് മഹി എന്തിനാണ്, ഇതിന്റെ ആവശ്യമെന്താണ്,” സാക്ഷി ചോദിച്ചു.
“കാരണം നിങ്ങൾ എല്ലാം എടുത്തു, എനിക്കും സ്വന്തമായി എന്തെങ്കിലും വേണ്ടെ, ഇതാണ് ആകെ അനുവദനീയമായ കാര്യം,” ധോണി മറുപടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *