കൊല്ലം – അമിത വില ഈടാക്കൽ കണ്ടെത്തുന്നതിനായി സബ് കലക്ടർ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തിൽ ജില്ലയിലെ ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, മൈലക്കാട് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. 26 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പ്രാഥമികമായി ക്രമക്കേട് കണ്ടെത്തിയ 16 സ്ഥാപനങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. സിവിൽ സപ്ലൈസ് വകുപ്പ് 10 കേസുകളും, ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് കേസുകളും, ലീഗൽ മെട്രോളജി വകുപ്പ് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തു. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ തുടർനടപടി സ്വീകരിക്കാനായി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
അളവ്തൂക്ക ഉപകരണങ്ങളുടെ രേഖകളും, സാധനങ്ങളുടെ പാക്കിങ് രജിസ്‌ട്രേഷൻ, കടകളിലെ പർച്ചേസ് ബിൽ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, വില, തൂക്കം എന്നീ ഘടകങ്ങളിൽ കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സാധനങ്ങളുടെ വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാൻ കടയുടമകൾക്ക് സബ് കലക്ടർ നിർദേശം നൽകി.ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻ കുമാർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വിനോദ് കുമാർ, കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ റെജി, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ എം എസ് സന്തോഷ്, ഇൻസ്‌പെക്ടർ ബി മുരളീധരൻ, റേഷനിങ് ഇൻസ്‌പെക്ടർമാർ, ഭക്ഷ്യസുരക്ഷാ ഓഫീസർമാർ, പോലീസ്, എൽ എസ് ജി ഡി ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

