ഡൊമിനിക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് ജയം. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് 50.3 ഓവറിൽ 130 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യ ഇന്നിംഗ്സിനും 141 റൺസിനും വിജയിച്ചു. 2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 150, 130. ഇന്ത്യ അഞ്ചിന് 421 ഡിക്ലയർ ചെയ്തു.
രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റെടുത്ത ആർ. അശ്വിനാണ് വിൻഡീസിനെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റും നേടിയ അശ്വിന് ആകെ 12 വിക്കറ്റ് സ്വന്തം. രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് എടുത്തപ്പോൾ ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് നേടി. 28 റൺസെടുത്ത അലിക് അതനാസ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും വിൻഡീസിൻറെ ടോപ് സ്കോറർ.
What do you feel about this post?
Like
Love
Happy
Haha
Sad

