കൊച്ചി – ഉച്ചയ്ക്ക് രണ്ടരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശ്രീജേഷ് എത്തും. വിമാനത്താവളത്തിൽ സർക്കാരും സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന് സ്വീകരണം ഒരുക്കും. മന്ത്രിമാരായ പി രാജീവ് വി അബ്ദുറഹ്മാൻ എംഎൽഎമാർ എംപിമാർ കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിമാനത്താവളത്തിൽ നിന്നും ആലുവ യുസി കോളേജിലേക്ക് വാഹനജാഥ, എല്ലാ ജംഗ്ഷനുകളിലും സ്വീകരണം
4.30ക്ക് യുസി കോളേജിൽ പൗരസ്വീകരണം. പൂക്കാട്ടുപടിയിൽ കുന്നത്തുനാട് മണ്ഡല അതിർത്തിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിക്കും. പൂക്കാട്ടുപടിയിലേക്കുള്ള യാത്രയിൽ ഓരോ പഞ്ചായത്ത് അതിർത്തികളിലും അതത് ഭരണസമിതികൾ സ്വീകരണം ഒരുക്കും
വൈകിട്ട് ആറിന് കിഴക്കമ്പലം കലാ ഓഡിറ്റോറിയത്തിൽ നാട്ടുകാർ സ്വീകരണ പരിപാടി ഒരുക്കും.


