പത്തനംതിട്ട – സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ “ഓടിച്ചിട്ട് പിടിക്കുമെന്ന്” സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു. സിപിഎമ്മോ, കോൺഗ്രസോ ആകട്ടെ, തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണ്. പാർട്ടി നയവും അങ്ങനെ തന്നെയാണ്. എക്സൈസിനേക്കാൾ വലിയ അഴിമതി സഹകരണ മേഖലയിൽ നടക്കുന്നുണ്ട്. കേരളത്തിലെ 440 ഓളം സംഘങ്ങളിൽ പലയിടത്തും അഴിമതിക്ക് കാരണം തലപ്പത്തിരുന്നവരും ഉദ്യോഗസ്ഥരും അടങ്ങുന്ന ലോബിയാണ്. അതിനാൽ ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കും. പത്തനംതിട്ടയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്യവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

