കക്കാട്ടില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന, കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കക്കാട്ടില്‍ പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബീന പ്രഭ നിര്‍വഹിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്രത്യേക ഘടക പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി പദ്ധതി പരിമിതപ്പടുത്തിയിരിക്കുന്നു.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത്  മുന്‍ അംഗം കെ കെ അശോക് കുമാര്‍, എന്‍ രാജന്‍, പത്തനംതിട്ട മണ്ണ് സംരക്ഷണ ആഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ആര്‍. ജിന്‍സി, ഐ.നൗഷാദ് ,ശ്യാം കുമാര്‍, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *