പത്തനംതിട്ട – പിഎൻ പണിക്കരുടെ സ്മരണാർഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തിൽ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷ് ഒന്നാംസ്ഥാനവും കലഞ്ഞൂർ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജൻ രണ്ടാം സ്ഥാനവും നേടി. ജൂലൈ 18ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇരുവരും യോഗ്യത നേടി.
എൽപി വിഭാഗം ചിത്രരചനാമത്സരത്തിൽ മഞ്ഞനിക്കര ഗവ. എൽപി സ്‌കൂളിലെ നിരഞ്ജന. പി. അനീഷ് ഒന്നാം സ്ഥാനവും. ചൂരക്കോട് എൽപി സ്‌കൂളിലെ ജെ.വി. ദേവിക രണ്ടാം സ്ഥാനവും വള്ളിക്കോട് ഗവ. എൽപി സ്‌കൂളിലെ അനാമിക കാർത്തിക് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സമ്മാനമായി പുസ്തകങ്ങളും സർട്ടിഫിക്കറ്റും പിഎൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ. നസീർ വിതരണം ചെയ്തു. കാൻഫെഡ് ജില്ലാ പ്രസിഡന്റ്് എസ്. അമീർജാൻ, ക്വിസ് മാസ്റ്റർ റൂബി ടീച്ചർ, വായന മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സന്തോഷ് ദാമോദരൻ, ഹരിപ്രസാദ്, ജോൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

