ചെങ്ങന്നൂർ സ്വദേശിയായ സിആര്‍പിഎഫ് ജവാനെ കാണാതായി*

Alappuzha
Print Friendly, PDF & Email

നാട്ടിലെത്തി അവധി കഴിഞ്ഞ് പോയ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി.

ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) യെയാണ് കാണാതായത്.നാട്ടിലെത്തിയ സോനു

അവധി കഴിഞ്ഞ് ജൂലൈ ഒന്നിന് ആസാമിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനമാര്‍ഗ്ഗം പോയി. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചതായും അറിയുന്നു.
2ന് രാവിലെ 9 മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രി 8 മണിയോടെ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യേണ്ട ഇയാളെ കുറിച്ച് വിവരമില്ലാതായതോടെ ഭാര്യ ഗീതുനാഥ് ഇന്നലെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *