ടൊറോന്റോ സോഷ്യൽ ക്ലബ്ബിന്റെ മൂന്നാമത് അന്താരാഷ്ട്ര വടംവലി ജൂലൈ 2 ന്

World

ടൊറോന്റോ: കാനഡയിലെ എറ്റവും വലിയ വടംവലി മത്സരത്തിനായി വടംവലി പ്രേമികൾ ഒരുങ്ങി. ടൊറോന്റോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വടം വലി മത്സരം ജൂലൈ 2 ന് മിസ്സിസ്സാഗായിലെ സെന്റ് പയോ പിയേട്രെൽസിനാ സ്‌കൂളിൽ വച്ച് നടത്തപ്പെടുന്നു. മോൻസി തോമസ് കുന്നുംപുറത്ത് മെഗാസ്‌പോൺസറായി എത്തുന്ന മത്സരത്തിന്റെ കിക്ക് ഓഫ് ജൂൺ 10 ന് മിസ്സിസ്സാഗായിൽ വെച്ചു നടത്തപ്പെട്ടു.

അമേരിക്കയിലെയും കാനഡയിലെയും മുൻനിര ടീമുകൾ അണിനിരക്കുന്ന മത്സരത്തിന്റെ ഒന്നാം സമ്മാനമായ 5005 ഡോളർ നൽകുന്നത് ട്രിനിറ്റി ഓട്ടോസ്‌ ഉടമയായ ബോബൻ ജെയിംസാണ് . രണ്ടാം സമ്മാനമായ 3003 ഡോളർ സെഡാർ ഇന്റീരിയർസും (റ്റിജോ തോമസ് ),മൂന്നാം സമ്മാനമായ 2002 ഡോളർ അഡ്വ. ടീന ബെലെന്റ്ഉം ,നാലാം സമ്മാനമായ 1001ഡോളർ അൽപൈൻ ഫ്രയ്റ്റു കമ്പനിയുമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

നോർത്ത് അമേരിക്കയിലെ പന്ത്രണ്ടിൽ പരം ശക്തരായ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിനായി വിവിധ കമ്മറ്റികൾ വടംവലി ചെയർമാൻ സിനു മുളയാനിക്കലിന്റെ നേതൃത്വത്തിൽ രൂപികരിച്ചു.

കമ്മറ്റികൾക്ക് റിജോ മങ്ങാട്ട് (കോർട്ട് ), സിബിൾ നീരാട്ടുപാറ (ട്രോഫി),ഫിലിപ്പ്സ് കൂട്ടത്താംപറമ്പിൽ (റൂൾസ് ആൻഡ് റെഗുലേഷൻ), ജുബിൻ ജോസ് (വെയിങ് മെഷീൻ), ജിക്കു ജോസഫ് (ഡ്രസ്സ് കോഡ് ),ജോമി പൗവത്തേൽ (ഫുഡ്‌),ജെബിൻ ചെറുകാട്ടൂർ (ഹോട്ടൽ ബുക്കിങ് ), ഷെല്ലി പുത്തൻപുരയിൽ (പബ്ലിസിറ്റി ), ജോസ്മോൻ പൂഴിക്കുന്നേൽ (രെജിസ്ട്രേഷൻ ), സോനു തോമസ് (ഫസ്റ്റ് എയ്ഡ് ), സാം കാരിക്കൊമ്പിൽ ( ട്രാൻസ്‌പോർട്ടേഷൻ), സാബു തറപ്പേൽ (ലൈറ്റ് ആൻഡ് സൗണ്ട് ) എന്നിവർ നേതൃത്വം നൽകുന്നു.

ടൂർണമെന്റിന്റെ വിജയത്തിനായി റിയലി ലേണിങ് (സിൽവർ സ്പോൺസർ ), ബ്രോൺസ് സ്പോണ്സര്മാരായ ജോ മാത്യുവിന്റെ ടീം പ്രോസ്പെർ, ബിനോജ് ജോസഫ് -മോർട്ടഗേജ് , ഓൾ നേഷൻസ് ഓട്ടോ ആൻഡ് ടയർ ബ്രാംപ്ടൺ, രാജ് പുത്തെന്കുളങ്ങര -മോർട്ടഗേജ്, ഓനെക്സ് കോച്ചസ് (സാം), എയർ റൂട്ട് (ജോസ് തോമസ്), സെന്റ് ജോസഫ് ഫാർമാസി ബ്രാംപ്ടൻ, സി നേഷൻ ഇമ്മിഗ്രേഷൻ (സിനോ ജോയ് ) എന്നിവർ സഹകരിച്ചു. അന്നേ ദിവസം തനിമയുടെയും (മിസ്സിസ്സാഗ),തറവാട് ( സ്കെർബറോ ) നാടൻ ഭക്ഷണവും ലഭ്യമാണ്.

ഒന്റാറിയിയിലെ എല്ലാ വടം വലി പ്രേമികളെയും മിസ്സിസ്സാഗയിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൊറോന്റോ സോഷ്യൽ ക്ളബ് ഭാരവാഹികളായ മോൻസി കുന്നുംപുറത്ത് (പ്രെസിഡന്റ്),സന്ദീപ് കിഴക്കെപുറത്ത് (സെക്രട്ടറി), സോനു തോമസ് (വൈസ് പ്രസിഡന്റ് ),വിബിൻ ചാമക്കാല (ട്രഷറർ), ദീപു മലയിൽ (ജോയിന്റ് സെക്രട്ടറി ),ഷിബു എബ്രഹാം , സിജു സ്റ്റീഫൻ (പ്രോഗ്രാം കോർഡിനേറ്റർമാർ) എന്നിവർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *