കുട്ടനാട്: നീലംപേരൂർ കുറത്തേരി – ആക്കനടി തോട് ആഴംകൂട്ടൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മൈനർ ഇറിഗേഷന്റെ മേൽനോട്ടത്തിൽ 48.29 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.ആറുമാസം കൊണ്ട് നീരൊഴുക്ക് സുഗമമാക്കി തോട് സഞ്ചാരയോഗിമാക്കി മാറ്റുകയാണ് പ്രവർത്തിയുടെ ലക്ഷ്യം.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സന്തോഷ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാർ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ രാജപ്പൻ , സോണി കളത്തിൽ, ലളിതമ്മ വിജയകുമാർ ,ജോസി ജിനു , വി.ജി സഹദേവൻ,ഗ്രാമപഞ്ചായത്ത് വികസനകാര്യ ഉപാധ്യക്ഷൻ എം ടി ചന്ദ്രൻ , കെ ജെ അനീഷ്, കുമാർ പി കെ സിബി,വി ഡി സനൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

