ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാനവും നടന്നു.

Kerala Alappuzha

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വേണ്ടി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എടത്വ ചുടുക്കാട്ടിൽ ജിജി മാത്യൂവിനും മണിലാൽ ശബരിമലയ്ക്കും സമ്മാനിച്ചു.

എടത്വ പാഷൻസ് ഹോട്ടലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ് നേതൃത്വം നല്കി.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ചൈൽഡ് ഹുഡ് കാൻസർ ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ എം ജി. വേണുഗോപാൽ, റീജിയൺ ചെയർമാൻ സുരേഷ് ബാബു,സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, ക്ളബ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, അഡ്മിനിസ്‌ട്രേറ്റർ ബിനോയി കളത്തൂർ, സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ്, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രൻ, ലേഡീസ് ഫോറം കൺവീനർ ഷേർലി അനിൽ, ജോഷി കുളപ്പുരക്കൽ, ഓവർസീസ് കോർഡിനേറ്റർ പിവി. അനിൽകുമാർ,മാത്യു ബേബി, അഡ്വ. സിനി വർഗ്ഗീസ് , ജിജി മാത്യൂ ചുടുക്കാട്ടിൽ,മണിലാൽ ശബരിമല എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണവും നടന്നു.

 

ചടങ്ങിൽ എ.ഐ ബിയോണ്ട് 2030 എന്ന വിഷയം അവതരിപ്പിച്ച് ലോക റെക്കോർഡിൽ ഇടം പിടിച്ച യുവ പരിശീലകൻ റ്റിറ്റോ സെബാസ്റ്റ്യൻ, മാധ്യമ പ്രവർത്തകരായ ബി. ഹരികുമാർ, നിസ്സാർ വീയപുരം, ഷാനവാസ് എന്നിവരെ അനുമോദിച്ചു.

പുതിയ വർഷത്തെ ഭാരവാഹികളായി ഡോ ജോൺസൺ വി.ഇടിക്കുള (പ്രസിഡന്റ് ), ഐ. കെ കോമളൻ,കെ ജയചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ ), ബിൽബി മാത്യു കണ്ടത്തിൽ ( സെക്രട്ടറി ) ബിനോയി കളത്തൂർ ( ട്രഷറർ ), മോഡി കന്നയിൽ ( അഡ്മിനിസ്‌ട്രേറ്റർ ) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണം ചെയ്തു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *