ആറന്മുള ഗ്രാമ പഞ്ചായത്തില്‍ ആയുഷ് യോഗ ക്ലബ് ആരംഭിച്ചു. നീര്‍വിളാകം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ഉദ്ഘാടനം ചെയ്തു. യോഗ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.എസ്. സംഗീത വിശദീകരിച്ചു.
യോഗ ഇന്‍സ്ട്രക്ടര്‍മാരായ കെ.സി. വിജയ മോഹനന്‍, ഡാര്‍ളി എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തി.
ആറന്മുള ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വികസന കാര്യാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ ദേവി, വാര്‍ഡ് അംഗം ഷീജ പ്രമോദ്, ജി.ഏ.ഡി ആറന്മുള മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിത. ടി വര്‍ഗീസ്, എച്ച്എംസി പ്രധിനിധി കെ.എസ് കൃഷ്ണ പണിക്കര്‍, ആറന്മുള ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സൈറ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

