pathanamthitta – ”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന ആശയം സാക്ഷാത്കരിക്കുക എന്നതാണ് യോഗ ദിനാചരണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ സംഘടിപ്പിച്ച ജില്ലാതല യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.ഇത് ഞാനും അത് നീയുമാണെന്നുള്ള സങ്കുചിത മനോഭാവമാണ് മനുഷ്യര്‍ തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള എല്ലാ സംഘര്‍ഷങ്ങള്‍ക്കും , അസുഖങ്ങള്‍ക്കും കാരണം. ചിന്തയിലൂടെയും കര്‍മങ്ങളിലൂടെയും യോഗയുടെ അന്തസത്ത മനസിലാക്കി, ലോകത്തിന് പ്രയോജനപ്രദമായ രീതിയില്‍ നല്‍കുവാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്ന ‘വസുധൈവ കുടുംബകം’ എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളെന്നും കളക്ടര്‍ പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഇന്‍സ്ട്രക്ടര്‍ എ.എസ്.ഹരീഷ്‌കുമാര്‍ യോഗ പരിശീലനം നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. പി.എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഡി. ബിജു കുമാര്‍, ഐഎസ്എം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സുരേഷ്, സീനിയര്‍ മെഡിക്കല്‍
ഓഫീസര്‍ ഡോ. കെ ഗീത, മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. വിനോദ്, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.ജി. ശ്രീനിജന്‍, ആയുഷ്ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. റസ്‌നി, യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍സ എസ് മാത്യു, യോഗ ഇന്‍സ്ട്രക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What do you feel about this post?
Like
Love
Happy
Haha
Sad

