ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ ( JMA ) പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം ചേർന്നു

Pathanamthitta

പത്തനംതിട്ട: ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റി യോഗം ചേർന്നു. പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വർഗീസ് മുട്ടം (എൽസ ന്യൂസ്) അദ്ധ്യക്ഷത വഹിച്ചു .

കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയും സാമൂഹിക ഇടപെടലുകൾക്ക് വേണ്ടിയും രൂപീകൃതമായ സംഘടയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ. കേന്ദ്ര സർക്കാർ ബ്രോഡ് കാസ്റ്റ് മന്ത്രാലയം അംഗീകാരം നൽകിയ ഇന്ത്യയിലെ പത്ത് മാധ്യമ സംഘടനകളിലും കേരളത്തിലെ രണ്ടു സംഘടനകളിലും ഒന്ന് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ മാത്രമാണ് .

ഇന്നലെ നടന്ന യോഗത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിൽ നിന്ന് സംഘടനയിൽ പുതിയതായി അംഗത്വം എടുത്തവർക്ക് ഐഡന്റിറ്റി കാർഡും വാഹന സ്റ്റിക്കറും വിതരണം ചെയ്തു. ജോയിൻ സെക്രട്ടറിയായി ഏബ്രഹാം തോമസിനേയും (ഈ ടുഡേ ന്യൂസ്) ജില്ലാ കോ ഓർഡിനേറ്ററായി സീതത്തോട് രാമചന്ദ്രനേയും (കോന്നി വാർത്ത ഡോട്ട് കോം ) യോഗത്തിൽ തിരഞ്ഞെടുത്തു.

ജില്ലാ സെക്രട്ടറി ബാബു വെമ്മേലി, (പമ്പ വിഷൻ ഡോട്ട് കോം ) മുഖ്യപ്രഭാക്ഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അറുമുഖം പിള്ള, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ(ഇ ബി എം ന്യൂസ്‌ ) ജില്ലാ വൈസ് പ്രസിഡണ്ട് ജയൻ കോന്നി (കോന്നി വാർത്ത, കൊച്ചി വാർത്ത, ബിസിനസ് 100 ന്യൂസ്) വൈസ് പ്രസിഡണ്ട് കൈലാസ് കലഞ്ഞൂർ (കോന്നി വാർത്ത. കോം ചീഫ് ന്യൂസ്‌ കോർഡിനേറ്റർ ), ജില്ല ട്രഷാർ ജിബു വിജയൻ ( പി.ടി.എ മീഡിയ ഓൺലൈൻ ) അലിയാർ എരുമേലി (മലനാട് ന്യൂസ്‌ ഡോട്ട് കോം ) നിതിൻ കൃഷ്ണൻ (ഈ ടുഡേ ന്യൂസ്) എന്നിവർ സംസാരിച്ചു .യോഗത്തിൽ ജില്ലാ ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ നന്ദി രേഖപ്പെടുത്തി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *