പാലക്കാട് – വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അകപ്പെട്ട എസ്എഫ്‌ഐ മുൻ നേതാവ് കെ.വിദ്യ പൊലീസ് പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് അഗളി പൊലീസാണ് വിദ്യ പൊലീസ് പിടിയിലായത്. വിദ്യയുമായി പൊലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. കേസെടുത്ത് 15 ദിവസത്തിന് ശേഷമാണ് വിദ്യ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വിദ്യ കുറ്റക്കാരിയാണെന്നു കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. . വിദ്യ സമർപ്പിച്ച പ്രവൃത്തിപരിചയ രേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോർട്ട് നൽകിയതായും വിവരമുണ്ട്. അട്ടപ്പാടി ഗവ. കോളജിൽ 16നു പരിശോധന നടത്തിയ സംഘമാണ് ഇന്നലെ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കു പ്രത്യേക ദൂതൻ വഴി റിപ്പോർട്ട് കൈമാറിയത്.
കോളജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെ മൂന്നംഗ സംഘം അട്ടപ്പാടി ഗവ. കോളജിൽ എത്തി പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ.ലാലി വർഗീസിന്റെയും ഇന്റർവ്യൂ പാനലിൽ ഉള്ളവരുടെയും മൊഴി എടുത്തിരുന്നു. പരിശോധനയ്ക്കുശേഷം കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കൈമാറും. ഫയൽ ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയുടെ മേശപ്പുറത്ത് ഉടനെത്തും.
What do you feel about this post?
Like
Love
Happy
Haha
Sad

