ഡൽഹിയിൽ തോക്കുമായി അക്രമികൾ ; രണ്ടു സ്ത്രീകളെ വെടിവെച്ചു കൊന്നു

India Crime
Print Friendly, PDF & Email

ന്യൂഡൽഹി: ഡൽഹി ആർ കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ആർ കെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നും ഇവരിലൊരാളാണ് വെടിവെച്ചതെന്നുമാണ് റിപ്പോർട്ട്. പ്രതികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *