റാന്നി – പട്ടയത്തിനുള്ള തന്റെ പേര് മൈക്കിലൂടെ കേട്ടപ്പോള്‍ പ്രായം മറന്ന് 64 കാരിയായ കെ.എന്‍. പൊന്നമ്മ സ്റ്റേജിലേക്ക് ഓടിക്കയറി. റവന്യു മന്ത്രി കെ.രാജന്റെ കൈയില്‍ നിന്നും പട്ടയം ഏറ്റുവാങ്ങിയപ്പോള്‍ പൊന്നമ്മയ്ക്ക് ആത്മ സംതൃപ്തിയുടെ നിമിഷം. ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ കെ.എന്‍. പൊന്നമ്മയ്ക്ക് നാലു മക്കളാണുള്ളത്.
ദുര്‍ഘടമായ ജീവിതസാഹചര്യങ്ങളുടെ നാളുകളായിരുന്നു പൊന്നമ്മയ്ക്കും മക്കള്‍ക്കും. വീട്ടുപണി ചെയ്തു മക്കളെയെല്ലാം വിവാഹം ചെയ്ത് അയച്ചു. ഇതിനിടയില്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച 30,000 രൂപയ്‌ക്കൊപ്പം, ജോലി ചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ ഷീറ്റ് ഇട്ട് ഒരു വീടും ഉണ്ടാക്കി. സ്വന്തമായുള്ള നാലു സെന്റ് സ്ഥലത്തിന് പട്ടയം കിട്ടുക എന്നത് പൊന്നമ്മയുടെ സ്വപ്നം ആയിരുന്നു. അതും സംസ്ഥാന സര്‍ക്കാര്‍ നല്‍കി.
What do you feel about this post?
Like
Love
Happy
Haha
Sad

