പട്ടികജാതി/പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

Pathanamthitta

പട്ടികജാതി/പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

ആറന്മുള മണ്ഡലത്തിലെ പട്ടികജാതി/പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ഇലന്തൂര്‍ പഞ്ചായത്ത് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജിവ് ഭാസ്‌കര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അജി അലക്‌സ്, ഇലന്തൂര്‍ ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കല അജിത്, ആറന്മുള, ഇലന്തൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, സെക്രട്ടറിമാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പട്ടികജാതി/പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2025-26 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ വിവിധ എസ്. സി. പി ഫണ്ടുകളുടെ തുക വിനിയോഗം, കോര്‍പ്പസ് ഫണ്ട് പദ്ധതി, അംബേദ്കര്‍ ഗ്രാമവികസന പദ്ധതി എന്നിവ ചര്‍ച്ച ചെയ്തു. പദ്ധതി നടത്തിപ്പിലെ പോരായ്മകളും വെല്ലുവിളികളും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ചിത്രം: അബിന്‍ വര്‍ക്കി

ആറന്മുള മണ്ഡലത്തിലെ പട്ടികജാതി/പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ഇലന്തൂര്‍ പഞ്ചായത്ത് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *