റോഡിലൂടെ പറന്നു വന്ന കാർ നിയന്ത്രണം വിട്ട് തോടിന് മുകളിലൂടെ മതിലിൽ ഇടിച്ചു മറിഞ്ഞു:

Pathanamthitta

പത്തനംതിട്ട: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. മേലെ വെട്ടിപ്പുറം പാറയടിയിൽ അംജാദി(22) നാണ് പരുക്കേറ്റത്. ശനി രാത്രി 10.45 ന് മേലെ വെട്ടിപ്പുറം-സെന്റ് പീറ്റേഴ്‌സ് റോഡിൽ സെന്റ് പീറ്റേഴ്‌സ് ജങ്ഷന് സമീപമായിരുന്നു അപകടം. വെട്ടിപ്പുറം ഭാഗത്തു നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ തോടിന്റെ മുകളിലൂടെ വ്യക്തിയുടെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. റിങ് റോഡിൽ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ യുവാവിനെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാരുതി ബെലേനൊ കാർ ആണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് തോടിന മുകളിലൂടെ പറന്ന് ചെന്നാണ് മതിലിൽ ഇടിച്ചു കയറിയത്. വാഹനം പൂർണമായി തകർന്നു. കാർ മറിച്ചിട്ടാണ് ഡോർ തുറന്ന് പരുക്കേറ്റയാളെ പുറത്തെടുത്ത്. അപകട ശേഷം കാറിൽ നിന്ന് പുക ഉയർന്നതിനാൽ അടുത്തേക്ക് ചെല്ലാനും എല്ലാവരും മടിച്ചു. ഫയർ ഫോഴ്‌സും സ്ഥലത്ത് വന്നിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *