മലയാളി അടക്കമുള്ള വ്യോ​മ​യാ​ന​ ​വി​ദ​ഗ്ധ​ർ​ നിയന്ത്രിക്കുന്ന വിമാനം വരുന്നൂ..

India TECH

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യിൽ പറക്കാനൊരുങ്ങി ​മലയാളി അടക്കമുള്ള വ്യോ​മ​യാ​ന​ ​വി​ദ​ഗ്ധ​ർ​ നിയന്ത്രിക്കുന്ന പു​തി​യ​ ​എ​യ​ർ​ലൈ​ൻ​ ​ഫ്ലൈ​ 91.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ ​മ​നോ​ജ് ​ചാ​ക്കോ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​മു​ൻ​നി​ര​ ​വ്യോ​മ​യാ​ന​ ​വി​ദ​ഗ്ധ​ർ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ഫ്ലൈ​ 91​ ​ന്റെ​ ​ലോ​ഗോ​യും​ ​ടാ​ഗ്‌​ലൈ​നും​ ​പു​റ​ത്തി​റ​ക്കി.​ ​‘​അ​തി​രു​ക​ളി​ല്ലാ​ത്ത​ ​ഭാ​ര​തം​’​ ​(​ഭാ​ര​ത് അ​ൺ​ബൗ​ണ്ട് ​)​​​ ​എ​ന്ന​ ​ടാ​ഗ് ​ലൈ​നോ​ടു​കൂ​ടി​യാ​ണ് ​ക​മ്പ​നി​ ​ലോ​ഗോ​ ​പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇന്ത്യയുടെ ടെലിഫോൺ കോഡ് സൂചിപ്പിച്ചുകൊണ്ടാണ് 91 എന്ന് പേരിൽ ചേർത്തിരിക്കുന്നത് .

ഈ വിമാന കമ്പനിയിലേക്ക് പൈ​ല​റ്റു​മാ​ർ,​ ​ക്യാ​ബി​ൻ​ ​ക്രൂ,​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​സ് ​അ​ല്ലെ​ങ്കി​ൽ​ ​കോ​ർ​പ്പ​റേ​റ്റ് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള​ ​പ​ര​സ്യ​വും​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പ്‌​ഡേ​റ്റ് ​ചെ​യ്തു.
https://fly91.in/career.php

ഒക്ടോബറിൽ ടേക്ക് ഓഫ്, ഫെ​യ​ർ​ഫാ​ക്‌​സ് ​ഇ​ന്ത്യ​യു​ടെ​ ​മു​ൻ​ ​മേ​ധാ​വി​ ​ഹ​ർ​ഷ​ ​രാ​ഘ​വ​ൻ,​ ​കിം​ഗ്ഫി​ഷ​ർ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​മു​ൻ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​ചാ​ക്കോ​ ​എ​ന്നി​വ​രാ​ണ് ​ക​മ്പ​നി​യു​ടെ​ ​പ്രൊ​മോ​ട്ട​ർ​മാ​ർ.​ ​ഒ​ക്ടോ​ബ​ർ​-​ഡി​സം​ബ​ർ​ ​പാ​ദ​ത്തി​ൽ​ ​ടേ​ക്ക് ​ഓ​ഫ് ​ചെ​യ്യാ​നാ​ണ് ​ക​മ്പ​നി​യു​ടെ​ ​പ​ദ്ധ​തി.​ ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയർലൈൻസ് പ്രവർത്തിക്കുക. സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​നോ​ ​ഒ​ബ്ജ​ക്ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഈ​ ​വ​ർ​ഷ​മാ​ദ്യം കമ്പനിക്ക്​ ​ല​ഭി​ച്ചി​ട്ടു​ണ്ട്..​ ​ഡി.​ജി.​സി.​എ​യി​ൽ​ ​നി​ന്നും​ ​എ​യ​ർ​ ​ഓ​പ​റേ​റ്റേ​ഴ്‌​സ് ​പെ​ർ​മി​റ്റ് ​(​എ.​ഒ.​പി​)​ ​നേ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ് ​ഇ​പ്പോ​ൾ​ ​ക​മ്പ​നി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *