പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ: മുഖ്യപ്രതിയുടെ സഹായി അറസ്റ്റിൽ

Pathanamthitta

പത്തനംതിട്ട: പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കടന്ന് അനധികൃതമായി പൂജ നടത്തിയ കേസിൽ ഒരു പ്രതിയെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ട് ബന്ധം ശരത്തിനാണ്. നമ്പൂതിരി ശരത്തിന്റെ കൈവശമാണ് പണം ഏൽപ്പിച്ചത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ശരതാണ് ജീപ്പിൽ കുമളിയിൽ നിന്ന് വള്ളക്കടവ് വരെ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും എത്തിച്ചത്. തുടർന്ന് വള്ളക്കടവിൽ നിന്ന് ബസിൽ കൊച്ചുപമ്പയിൽ എത്തി വനത്തിലൂടെ നടന്ന് പൊന്നമ്പലമേട്ടിൽ
കയറുകയായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *