എൽ.ഐ.സി വാർഷികാഘോഷം

Pathanamthitta

ഇരവിപേരൂർ: എൽഐസി ഓഫ് ഇൻഡ്യയുടെ തിരുവല്ല ബ്രാഞ്ചിന്റെ കീഴിൽ ഇരവിപേരൂരിൽ പ്രവർത്തിക്കുന്ന എൽഐസി ലൈഫ് പ്ലസ് ഓഫീസിൻ്റെ 6-മത് വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. എൽഐസി സീനിയർ ബിസിനസ് അസോസിയേറ്റ് സാം പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ എസ് സുജിത് മുഖ്യപ്രഭാഷണം നടത്തി. എൽഐസി സീനിയർ അഡ്വൈസർമാരായ സുബിൻ നീറുംപ്ലാക്കൽ, ബിജു വർക്കി, കെ ആർ സുശീല, കെ എസ് സീമ, ഐസക്ക് ജോർജ്, പി സി മാത്യു എന്നിവർ പ്രസംഗിച്ചു. എൽഐസിയുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.

ഫോട്ടോ: എൽഐസി ഓഫ് ഇൻഡ്യയുടെ തിരുവല്ല ബ്രാഞ്ചിന്റെ കീഴിൽ ഇരവിപേരൂരിൽ പ്രവർത്തിക്കുന്ന എൽഐസി ലൈഫ് പ്ലസ് ഓഫീസിൻ്റെ 6-മത് വാർഷികാഘോഷം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *