യുവ ഉത്സവ് സംഘടിപ്പിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായികമന്ത്രാലയവും നെഹ്റുയുവ കേന്ദ്രയും കാതോലിക്കേറ്റ് എന്‍എസ്എസ് യൂണിറ്റും, എന്‍സിസി യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല യുവ ഉത്സവ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ഗോകുല്‍ ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യുവ ഉത്സവ് പരിപാടിയില്‍ പെയിന്റിംഗ്, കവിതാരചന, പ്രസംഗം, മൊബൈല്‍ ഫോട്ടോഗ്രാഫി, എന്നീ വ്യക്തിഗത ഇനങ്ങളും തിരുവാതിര മത്സരങ്ങളും നടത്തി. ജില്ലയിലെ സ്ഥിരതാമസക്കാരായ 15 നും 29 നും ഇടയില്‍ പ്രായപരിധിയിലുള്ള യുവതി-യുവാക്കളാണ് യുവ ഉത്സവ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും സംസ്ഥാന മത്സരങ്ങളിലേക്ക് യോഗ്യതയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *