വടശേരിക്കര ബൗണ്ടറിയിൽ കടുവയും കാട്ടുപോത്തും ആനയും: കടുവ ആട്ടിൻകുട്ടിയെകൊണ്ടു പോയി: ഭീതിയിൽ മലയോര മേഖല

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പെരുനാട്ടിൽ കടുവ മൂന്നു പശുക്കളെ കൊന്നതിന് പിന്നാലെ വടശേരിക്കര ബൗണ്ടറിയിലും ആക്രമണം. ആട്ടിൻകുട്ടിയെ കടുവ കടിച്ചെടുത്ത് കാടു കയറി. പിന്നാലെ കാട്ടുപോത്തും ആനയും നാട്ടിലിറങ്ങിയതോടെ വനമേഖല ഭീതിയിൽ.

വടശേരിക്കര ബൗണ്ടറി വാലുമണ്ണിൽ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് കടുവ ആട്ടിൻകുട്ടിയെ കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ വീട്ടിന് പിന്നിൽ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാർ കാണുന്നത്. ഒളികല്ല് വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. കാട്ടു പോത്തിന് പിന്നാലെ ആനയും ഇവിടെയെത്തി. ഒളികല്ല് അംഗൻവാടിക്ക് സമീപത്തായിട്ടാണ് കാട്ടാന വന്നത്.

വനപാലക സംഘം വടശേരിക്കര, ഒളികല്ല് ഭാഗത്ത് എത്തി. വന്യമൃഗങ്ങൾ ഇറങ്ങിയെന്ന വിവരം ഇവരും സ്ഥിരീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *