ചങ്ങാതി മികവുത്സവം: സാക്ഷരതാ പരീക്ഷ എഴുതി അതിഥി തൊഴിലാളികള്‍

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി – നാലുമാസത്തെ പഠനത്തിന് ശേഷം അതിഥി തൊഴിലാളികള്‍ മലയാളം സാക്ഷരതാ പരീക്ഷ എഴുതി. അതിഥി തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് സാക്ഷരതാ മിഷന്‍ നടത്തി വരുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായി നടന്ന മികവുത്സവത്തില്‍ പങ്കെടുത്താണ് സാക്ഷരതാ പരീക്ഷ എഴുതിയത്. ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്തിലാണ് ചങ്ങാതി പദ്ധതി നടന്നത്. ബീഹാര്‍, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 218 അതിഥി തൊഴിലാളികളാണ് മികവുത്സവത്തില്‍ പങ്കെടുത്തത്. ഇതില്‍ 202 പേര്‍ പുരുഷന്‍ മാരും 16 പേര്‍ സ്ത്രീകളുമാണ്. പഠിതാക്കളുടെ സൗകര്യര്‍ത്ഥം അവരവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പ്രത്യേക പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കിയാണ് മികവുത്സവം സംഘടിപ്പിച്ചത്. വാചാപരീക്ഷയും എഴുത്തു പരീക്ഷയും ഉള്‍പ്പെട്ടതായിരുന്നു മികവുത്സവം. പതിനാല് ഇന്‍സ്ട്രക്ടര്‍മാര്‍ നാലുമാസം ഇവര്‍ക്കായി സാക്ഷരതാ ക്‌ളാസുകള്‍ നടത്തിയിരുന്നു . ചങ്ങാതി പദ്ധതിക്കായി സാക്ഷരതാ മിഷന്‍ പ്രത്യേകം തയാറാക്കിയ ഹാമാരി മലയാളം പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ളാസുകള്‍. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റജി പഠിതാക്കള്‍ക്ക് ചോദ്യ കടലസുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍ ഉള്‍പ്പെടെയുള്ള സംഘം മികവുത്സവകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *