തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോജി വൈലപ്പള്ളിയുടെ പിതാവ് ഉമ്മൻ ജോൺ അന്തരിച്ചു.

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ : കേരളാ കോൺഗ്രസ്‌ (എം )ആലപ്പുഴ ജില്ലാ സെക്രട്ടറിയും, തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ ജോജി ജെ വൈലപ്പള്ളിയുടെ പിതാവ് കല്ലുപുരയ്ക്കൽ വൈലപ്പള്ളി ഉമ്മൻ ജോൺ (വാലയിൽ ജോൺ – 96) അന്തരിച്ചു.

ഭൗതിക ശരീരം മെയ് 18 വ്യാഴാഴ്ച വൈകിട്ട് 4.30ന് ഭവനത്തിൽ കൊണ്ടുവരുന്നതും മെയ് 19 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12മണിക്ക് തലവടി ഇവഞ്ചലിക്കൽ ദേവാലായത്തിൽ സംസ്കരിക്കുന്നതുമാണ്.തലവടി കിളപറമ്പിൽ കുടുംബാംഗം ഏലിയാമ്മ ജോൺ ആണ് ഭാര്യ. ജിജി,റെജി,ലാലച്ചൻ, ബിജു (അബുദബി) സജി (ദോഹ) എന്നിവരാണ് മറ്റ് മക്കൾ.

റവ. കെ.പി.ചെറിയാൻ (വികാരി – ഇവാഞ്ചലിക്കൽ ചർച്ച് – അയിരൂർ), ആലപ്പുഴ മറ്റത്തിൽ സാബു, പാലാ തലപ്പലം പ്രമാടിക്കുഴിയിൽ ബിജി (സെക്രട്ടറി -തലവടി സർവീസ് സഹകരണ ബാങ്ക്, കോട്ടയം ഒളശ്ശ കണ്ണമ്പള്ളിൽ ഷൈനി, തൃക്കൊടിത്താനം റ്റിറ്റി,വടശ്ശേരിക്കര കൊടിഞ്ഞിയിൽ ജെൽസി എന്നിവർ മരുമക്കൾ ആണ്.

Leave a Reply

Your email address will not be published. Required fields are marked *