ആശങ്ക ഒഴിയാതെ മേഘമല നിവാസികള്‍: റേഷന്‍ കട കണ്ടെത്തിയതിനാല്‍ ഇനിയുമെത്തുമോയെന്നും ഭയം;

Kerala Idukki
Print Friendly, PDF & Email

മേഘമല: റേഷന്‍ കട കണ്ടെത്തിയതിനാല്‍ വരും ദിവസങ്ങളിലും അരിക്കൊമ്പന്‍ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഒരാഴ്ചയിലധികമായി മേഘമലിയിലെ വനമേഖലയിലും തേയിലത്തോട്ടത്തിലുമായി ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പന്‍. കഴുത്തില്‍ റേഡിയോ കോളറുള്ളതിനാല്‍ അരിക്കൊമ്പനെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമാണ്. ആനയുടെ സഞ്ചാരം തമിഴ്‌നാട്, കേരള വനം വകുപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാന്‍ അവിടെയും നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *