ക്രൈം നന്ദകുമാർ വീണ്ടും അറസ്റ്റിൽ ; നടി ശ്വേതാ മേനോനെ യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചു

Kerala Eranakulam

കൊച്ചി: നടി ശ്വേതാ മേനോനെ യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചതായി പരാതി. തുടർന്ന് ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി ശ്വേതാ മേനോന്റെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് ആണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബിൽ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചില വിഡിയോകൾ നന്ദകുമാർ പ്രസിദ്ധികരിച്ചിരുന്നു. ഇതിനെതിരെയാണ് നടി പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. മുമ്പും പകീർത്തി കേസിൽ നന്ദകുമാർ അറസ്റ്റിലാവുകയും, റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *