കൊല്ലം ആശ്രാമം മൈതാനിയിൽ ഏപ്രിൽ 27 മുതൽ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ദൃശ്യങ്ങളും വിവരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് യൂ ട്യൂബ് വ്‌ളോഗർമാർക്ക് അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും, ഇന്ത്യാഫുഡ് കോർട്ടും, കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. മികച്ച ദൃശ്യാവിഷ്‌കാരം തയ്യാറാക്കുന്ന വ്‌ളോഗർക്ക് കുടുംബശ്രീ ജില്ലാ മിഷൻ പാരിതോഷികം നൽകും.


