അടൂരില്‍ വിഷു, റംസാന്‍ ഉത്സവ വിപണി തുടങ്ങി

Kerala Pathanamthitta
Print Friendly, PDF & Email

അടൂരില്‍ വിഷു, റംസാന്‍ ഉത്സവ വിപണി തുടങ്ങി
ഉപഭോക്താക്കള്‍ക്ക് പൊതു വിപണിയേക്കാള്‍ വളരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുന്ന വിഷു, റംസാന്‍ ഉത്സവ വിപണി സൗകര്യങ്ങള്‍ പൊതു ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരിലെ വിഷു, റംസാന്‍ താലൂക്ക് ഫെയറിന്റെ ഉദ്ഘാടനം സപ്ലൈകോ അടൂര്‍ പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ആദ്യ വില്‍പ്പന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് നടത്തി.
സംസ്ഥാനത്ത് ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ അവശ്യവസ്തുക്കളും ഗുണമേന്മയോടെ കൃത്യമായ അളവില്‍ ന്യായമായ വിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാകുന്നു. വിഷു ,റംസാന്‍ ഉത്സവ ദിനങ്ങളിലെ ആഘോഷങ്ങള്‍ കണക്കിലെടുത്ത് സപ്ലൈകോ വില്പനശാലകള്‍ ഏപ്രില്‍ 12 മുതല്‍ 21 വരെ ഉത്സവകാല ഫെയറുകള്‍ ആയി പ്രവര്‍ത്തിക്കും.
ഡിപ്പോ മാനേജര്‍ ബിജി തോമസ് ,ജൂനിയര്‍ മാനേജര്‍ എസ്.ദിനേശ് കുമാര്‍, വില്പനശാല മാനേജര്‍ എസ്.മുരളി, രാജേഷ് മണക്കാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *