കുടുംബശ്രീ എഡിഎസ് വാര്‍ഷികം നടത്തി

Kerala Pathanamthitta

കുടുംബശ്രീ എഡിഎസ് വാര്‍ഷികം നടത്തി
പത്തനംതിട്ട നഗരസഭ പതിനാറാം വാര്‍ഡ് എ.ഡി എസ് വാര്‍ഷികം കുമ്പഴ കളിക്കല്‍പടി ലിജോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പടിയില്‍ നിന്നും ലിജോ ഓഡിറ്റോറിയത്തിലേക്ക് വിളംബര ജാഥ നടത്തി. ചടങ്ങില്‍ പിന്നണി ഗായിക  ചന്ദ്രലേഖ മുഖ്യാതിഥിയായിരുന്നു. വാര്‍ഡിലെ വിവിധ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെയും, ഹരിതകര്‍മ സേനാംഗങ്ങളെയും, ക്ഷീര കര്‍ഷകരെയും, സംഘകൃഷിക്കാരെയും, സ്വയംതൊഴില്‍ സംരംഭകരെയും, കുടുംബശ്രീയിലൂടെ വളര്‍ന്നു വിവിധ സ്ഥാനങ്ങളില്‍ എത്തിയവരെയും ചടങ്ങില്‍ ആദരിച്ചു. ആരോഗ്യകാര്യ സമിതി അധ്യക്ഷന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാവേണു, പൊതുമരാമത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണിയമ്മ, ഡിപിസി അംഗം പി കെ അനീഷ്, വാര്‍ഡ് കൗണ്‍സില്‍മാരായ ലാലി രാജു, സുജ അജി, വിമല ശിവന്‍, ശോഭ കെ മാത്യു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, വിജിലന്‍സ് കമ്മിറ്റി കണ്‍വീനര്‍ എന്‍ കെ സോമസുന്ദരന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍  രാജു എം നായര്‍, സിഡിഎസ് മെമ്പര്‍ സന്ധ്യാ ബിജു, എ.ഡി.എസ് പ്രസിഡന്റ് ഉഷ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ബ്ലസി രാജു,വാര്‍ഡിലെ പതിമൂന്ന് കുടുംബശ്രീ യൂണിറ്റുകള്‍, ഓക്‌സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *