മലയാളം ഒമാൻ ചാപ്റ്റർ പ്രഥമ ഗുദക്ഷിണ പുരസ്കാരം പത്തനംതിട്ട സ്വദേശി ബിനു കെ സാമിന്‌

Food
Print Friendly, PDF & Email

Oman – മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകർക്ക് നൽകുന്ന പ്രഥമ ഗുരുദക്ഷിണ പുരസ്​കാരം പത്തനംതിട്ട സെന്‍റ്​ മേരീസ്​ ഹൈസ്​കൂൾ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തരപരിശീലകനും എഴുത്തുകാരനും വ്ളോഗറുമായ ബിനു കെ. സാമിന്. ഏപ്രിൽ 28ന് മലയാളം ഒമാൻ ചാപ്റ്റർ മസ്​ക്കത്തിൽ സംഘടിപ്പിക്കുന്ന മലയാള മഹോത്സവത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്​തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്​കാരം സമർപ്പിക്കുമെന്ന് ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല, വൈസ്​ ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

പത്തനംതിട്ട തേക്കുതോട് കുളത്തുങ്കൽ, അധ്യാപകദമ്പതികളായ സാമുവൽ കുളത്തുങ്കലിന്‍റെയും ജി.ദീനാമ്മയുടെയും മകനാണ്​ ബിനു കെ.സാം. ഭാര്യ കോട്ടയം സി.എം.എസ്​. കോളജ് മലയാളവിഭാഗം അധ്യാപികയായ മിനി മറിയം സഖറിയ. മകൾ ആർച്ച ഡൈന ബംഗളുരു ൈക്രസ്റ്റ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *