തിരുവനന്തപുരം: മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്ക് അടക്കം വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്. ചെറുപയര്‍ 19 രൂപ കൂടും പുതിയ വില 93 , ഉഴുന്ന് 29 രൂപ കൂടും പുതിയ വില 95 , വന്‍കടല 27 രൂപ കൂടും പുതിയ വില 70, വന്‍പയര്‍ 31 രൂപ കൂടും പുതിയ വില 76 , തുവര 46 രൂപ കൂടും പുതിയ വില 111 , മുളക് 44.50 രൂപ കൂടും
പുതിയ വില 82 , മല്ലി 50 പൈസ കുറഞ്ഞു പുതിയ വില 39 , പഞ്ചസാര 6 രൂപ കൂടും പുതിയ വില 28 , വെളിച്ചെണ്ണ (അരക്കിലോ ) 9 രൂപ കൂടും
പുതിയ വില 55 , ജയ അരി 4 രൂപ കൂടും പുതിയ വില 29 , കുറുവ അരി 5 രൂപ കൂടും പുതിയ വില 30 , മട്ട അരി 5 രൂപ കൂടും പുതിയ വില 30, പച്ചരി 3 രൂപ കൂടും പുതിയ വില 26 ,
വിലക്കയറ്റംമൂലം ജനം പൊറുതിമുട്ടുന്നതിനിടെ സാധാരണക്കാരന്റെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവർദ്ധിപ്പിക്കുന്നു. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്‍ത്തുന്നത്. നിലവില്‍ ഇവയ്ക്ക് പൊതുവിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം കുറവായിരിക്കും ഇനിമുതല്‍ സപ്ലൈകോയിലെ വില. 70 ശതമാനമുണ്ടായിരുന്ന സബ്‌സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്. മല്ലിക്ക് 50 പൈസ കുറഞ്ഞത് മാത്രം ആശ്വാസം !!
What do you feel about this post?
Like
Love
Happy
Haha
Sad

