ചെമ്പരത്തിപ്പൂവ് വെറുമൊരു പൂവല്ല ; ഔഷധ ഗുണമുള്ള പൂവാണ്

Health Fashion

നമ്മുടെ വീടുകളിലും തൊടികളിലും പല നിറങ്ങളിൽ കാണപ്പെടുന്ന ചെമ്പരത്തിക്ക് ഔഷധഗുണങ്ങളേറെയാണ്. ചെമ്പരത്തിയുടെ ഇലകളും പൂക്കളും പല ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ബ്ളഡ്‌പ്രഷർ കുറയ്ക്കാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, ചർമ്മ രോഗങ്ങളെ തടയാനും ഒക്കെ ചെമ്പരത്തിപ്പൂവ് സഹായിക്കും. ചെമ്പരത്തിയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കുന്നു. ചെമ്പരത്തി ചായ, ചെമ്പരത്തി താളി തുടങ്ങിയവ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു.

ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം ‘ചെമ്പരത്തിചായ’ (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശ സംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. ചുവന്ന ചെമ്പരത്തിയുടെ ഇല, പൂമൊട്ട്, പൂക്കൾ ഇവക്കൊപ്പം തുളസി ഇല കീഴാർനെല്ലി വേപ്പില ഇവയെല്ലാം കൂടി അരിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണയിൽ മണൽ പരുവമാക്കി അരിച്ചെടുത്ത് തലയിൽ തേച്ച് കുളിച്ചാൽ മുടി കൊഴിച്ചിൽ മാറുകയും സമൃദ്ധമായി വളരുകയും ചെയ്യും. ഹൈന്ദവ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.

സെൻജബീൽ, കിർകുടെ എന്നൊക്കെയാണ് അറബികൾ ചെമ്പരത്തിയെ വിളിക്കുന്നത്. ഉണക്കിയ ചെമ്പരത്തി പൂ ചുടുവെള്ളത്തിൽ ഇട്ട് കഴിച്ചാൽ ലോ ബ്ലഡ് പ്ലഷർ ഉള്ളവർക്കും പച്ചവെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു വെച്ച് വെള്ളം കുടിച്ചാൽ ഹൈ ബ്ലഡ് പ്ലഷർ ഉള്ളവർക്കും ശമനം കിട്ടുമെന്നുള്ളത് കൊണ്ട് അറബികൾക്കിടയിൽ ഇതിന്റെ ഉപയോഗം കൂടുതൽ ആണ്.

കഫം, പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു. ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *