ദുബായ് : പരസ്പര ഐക്യം സമൂഹ നന്മയ്ക്ക് അത്യാവശ്യമാണെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ലക്ഷ്യം സമൂഹത്തിന്റെ ഐക്യവും ഉന്നതിയുമാണെന്നും കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവിച്ചു. അൽ ഐൻ മാർത്തോമ്മാ പള്ളിയിൽ നടന്ന കെ.സി.സി. അൽ ഐൻ സോൺ രൂപീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഡോ. പ്രകാശ്. അൽ ഐൻ ഓർത്തഡോക്സ് ഇടവകവികാരി ഫാ. ജോൺസൺ ഐപ് അധ്യക്ഷത വഹിച്ചു. റവ. ഡോ. പി. ജെ. തോമസ്, ചെറിയാൻ ഇടിക്കുള, ഷാജി മാത്യു, ബിജു പാപ്പച്ചൻ, ബാബു റ്റി. ജോർജ്, സാംസൺ കോശി എന്നിവർ പ്രസംഗിച്ചു. കെ.സി.സി. അൽ ഐൻ സോൺ ഭാരവാഹികളായി ചുവടെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫാ. ജോൺസൺ ഐപ്, വൈസ് പ്രസിഡന്റുമാർ റവ. ഡോ. പി.ജെ. തോമസ്, ശ്രീ ബാബു റ്റി. ജോർജ്, സെക്രട്ടറി ശ്രീ. സാംസൺ കോശി, ജോയിന്റ് സെക്രട്ടറി ശ്രീ. ചെറിയാൻ ഇടിക്കുള, ട്രഷറാർ ശ്രീ. ഷാജി മാത്യു.

ഫോട്ടോ : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് അൽ ഐൻ സോൺ രൂപീകരണയോഗം കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. റവ. ഡോ. പി. ജെ. തോമസ്, ചെറിയാൻ ഇടിക്കുള, ഷാജി മാത്യു, ബിജു പാപ്പച്ചൻ, ബാബു റ്റി. ജോർജ്, സാംസൺ കോശി എന്നിവർ സമീപം.


