ചങ്ങനാശ്ശേരി: സൗഹാർദ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം അമ്പലവയൽ ശോശാമ്മ ജോണിന്റെ സ്മരണയ്ക്കായി സൗഹാർദ ചാരിറ്റബിൾ ട്രസ്റ്റിന് ബിഷപ്പ് റൈറ്റ് റവ: നോബിൾ ഫിലിപ്പ് അമ്പലവയൽ നൽകിയ 35 സെന്റ് സ്ഥലത്തിന്റെ ഭവന ത്തിന്റെ ശിലാസ്ഥാപന കർമ്മം ചങ്ങനാശ്ശേരി എംഎൽഎ അഡ്വ:ജോബ് മൈക്കിൾ നിർവഹിച്ചു, ബിഷപ്പ് റൈറ്റ് റവ:നോബിൾ ഫിലിപ്പ് അമ്പലവയൽ അധ്യക്ഷത വഹിച്ചു ഭൂരേഖാ വിതരണo മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ രാജു നിർവഹിച്ചു ട്രസ്റ്റ് രക്ഷാധികാരി വിക്ടർ. ടി.തോമസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ഭൂരേഖ ചിത്രം പ്രകാശനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുവർണ്ണകുമാരി നിർവഹിച്ചു പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി താഴമ്പൂ അനിൽകുമാർ, ശ്രീ പി.ടി ബിനു. വി. വി വിനയകുമാർ, ശ്രീകുമാർ, റവ: ഫാദർ പി.ജി ജോസ്, റവ:ഫാദർ സുകു തടത്തിൽ,റവ: ഫാദർ ജോൺ ജോസഫ് സൗഹൃദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റൗഫ്.കെ. സലിം, ട്രസ്റ്റ് പ്രസിഡന്റ് ഹരി രാമചന്ദ്രൻ, സെക്രട്ടറി ലിബിൻ ചാർലി,പമ്പാ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു


